രാജ്യത്തേക്ക് വരുന്നവർക്കും പോകുന്നവർക്കും പ്രോട്ടക്കോൾ ഏർപ്പെടുത്തി കുവൈത്ത്

  • 25/12/2021

കുവൈത്ത് സിറ്റി: ആ​ഗോളതലത്തിലുള്ള കൊവിഡ് സാഹചര്യം മുൻനിർത്തി വിമാനത്താവളത്തിൽ പുതിയ പ്രോട്ടക്കോൾ നടപ്പാക്കാൻ നിർദേശം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ഡിജിസിഎ ഇത് സംബന്ധിച്ച സർക്കുലർ അയച്ച് കഴിഞ്ഞു. കൊവിഡ് സാഹചര്യങ്ങൾ പരി​ഗണിച്ച് മന്ത്രിസഭ നിർദേശിച്ച വ്യവസ്ഥകൾ പാലിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട പൗരന്മാർക്ക് കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് നിരോധനമുണ്ട്.

അതായത് ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെ രാജ്യത്ത് പുറത്തേക്ക് യാത്ര അനുവദിക്കില്ല എന്നുള്ളതാണ് വ്യവസ്ഥ. രാജ്യത്ത് എത്തുന്നവർ നിർബന്ധമായും കൊവി‍‍ഡ് നെ​ഗറ്റീവ് ആയ പിസിആർ പരിശോധന ഫലം ഹാജരാക്കണം. യാത്രയ്ക്ക് 48 മണിക്കൂർ മുമ്പുള്ള ഫലമാണ് കൈയിൽ കരതേണ്ടത്. രാജ്യത്ത് എത്തുന്നവർക്ക് 10 ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാണ്. രാജ്യത്തെത്തി 72 മണിക്കൂറിന് ശേഷം പിസിആർ പരിശോധനയിൽ നെ​ഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. വാക്സിൻ സർട്ടിഫിക്കേറ്റ് അം​ഗീകരിച്ചതിന്റെ രേകകളും സമർപ്പിക്കണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News