കുവൈറ്റ് മലയാളികളുടെ സ്വന്തം നാടൻ പാട്ട് കലാകാരൻ ,തകിലിൽ വിസ്മയം തീർത്ത സാലിമോൻ ആനന്ദൻ മരണത്തിന് തൊട്ടുമുൻപ് ക്രിസ്തുമസ് പുതുവത്സര പരിപാടിയിൽ , പ്രണാമം

  • 25/12/2021

കുവൈറ്റ് സിറ്റി:  ഇന്ന് കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ആലപ്പുഴ സ്വദേശി സാലിമോൻ ആനന്ദൻ കുവൈത്തിലെ "തേനും വയമ്പും" എന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമിൽ  പങ്കെടുത്ത് അവസാനമായി  അവതരിപ്പിച്ച പ്രരിപാടി. സാലിമോൻ ആനന്ദൻ കുവൈത്തിലെ അറിയപ്പെടുന്ന നാടൻ പാട്ട് കലാകാരനും കലാ സാഹിത്യ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്നു. അഞ്ചു വർഷത്തോളമായി കുവൈത്തിലെ പൊലിക നാടൻ പാട്ടു കൂട്ടത്തിലെ ഗിറ്റാർ , തകിൽ ആർട്ടിസ്റ്റ്  ആയിരുന്നു, രാകേഷ് ബ്രഹ്മാനന്ദൻ, റിമി ടോമി, സിതാര , അമൃത സുരേഷ്, പി.എസ്   ബാനർജി എന്നീ പ്രശസ്ത ഗായകരുടെ കൂടെ കുവൈത്തിലെ സംഗീത പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു സാലിമോൻ ആനന്ദൻ. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News