കര്‍ഷകര്‍ രാഷ്ട്രീയത്തിലേക്ക്: പുതിയ പാര്‍ട്ടി രൂപീകരിച്ചു; പഞ്ചാബില്‍ മത്സരിക്കും

  • 25/12/2021

ന്യൂഡല്‍ഹി: ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിലൂടെ വിവാദ കാര്‍ഷിക സമരങ്ങള്‍ പിന്‍വലിപ്പിച്ച കര്‍ഷകര്‍ ശരിക്കും കേന്ദ്രത്തെ മുട്ടുകുത്തിക്കുകയായിരുന്നു. ഈ കര്‍ഷകര്‍ രാഷ്ട്രീയത്തിലും പിടിമുറുക്കാനുള്ള തയാറെടുപ്പിലാണ്. 

പഞ്ചാബില്‍ കര്‍ഷകര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 22 കര്‍ഷക യൂണിയനുകളാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 'സംയുക്ത സമാജ് മോര്‍ച്ച' എന്ന പാര്‍ട്ടി പഞ്ചാബില്‍ ആദ്യമായി മത്സരിക്കും. പഞ്ചാബില്‍ മുന്നണിയെ ബല്‍ബീര്‍ സിംഗ് രജേവാള്‍ ആയിരിക്കും നയിക്കുക.

സംയുക്ത സമാജ് മോര്‍ച്ച ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് സൂചന. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആണ് പഞ്ചാബില്‍  തെരഞ്ഞെടുപ്പ് നടക്കുക. മത്സരിക്കുന്നതില്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് ബി.കെയു നേതാവ് ബില്‍ബീര്‍ സിങ് രജേവാള്‍ പറഞ്ഞു.

Related News