വാക്സിനേഷനിൽ വൻ കുതിച്ചു ചാട്ടം; കുവൈത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 333,000 ആയി

  • 26/12/2021

കുവൈത്ത് സിറ്റി: ഇന്നലെ ഉച്ചവരെ പൗരന്മാരും താമസക്കാരുമായി 333,000  പേർ കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ ആദ്യോ ഡോസ് വാക്സിൻ സ്വീകരിച്ചത് 3,330,945 പേരാണ്, അതായത് ജനസംഖ്യയുടെ 85 ശതമാനം. പൂർണ വാക്സിനേഷനായ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്ന് മില്യണും കടന്ന് മുന്നോട്ട് പോയി. 82 ശതമാനത്തിലാണ് ഈ കണക്ക് എത്തി നിൽക്കുന്നത്. 

ഈ ആഴ്ച മാത്രം അര മില്യൺ ആളുകൾ ബൂസ്റ്റർ ‍ഡോസ് വാക്സിൻ സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആരോ​​ഗ്യ മന്ത്രാലയം. രണ്ടാമത്തെ ഡ‍ോസ് എടുത്ത് ഒമ്പത് മാസം പിന്നിട്ട ബൂസ്റ്റർ ‍ഡോസ് സ്വീകരിക്കാത്ത പൗരന്മാർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിൽ മന്ത്രിസഭ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായത്. മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ സെന്ററിൽ മാത്രം 30,000 ഡോസ് ബൂസ്റ്റർ വാക്സിനാണ് പ്രതിദിനം നൽകുന്നത്. കഴിഞ്ഞ മാസം 5,000ത്തിനും 9,000ത്തിനും ഇടയിലായിരുന്നു പ്രതിദിനം ബൂസ്റ്റർ ‍ഡോസ് എടുക്കുന്നവരുടെ എണ്ണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News