കുവൈത്തിൽ ക്വാറന്റൈൻ നിബന്ധനകൾ ഇന്ന് മുതൽ കർശനമാക്കും, തിരിച്ചെത്തുന്നവരുടെ ഇമ്മ്യൂൺ ആപ്പിൽ വരുന്ന മാറ്റങ്ങൾ അറിയാം

  • 26/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ക്വാറന്റൈൻ നിബന്ധനകൾ ഇന്ന് മുതൽ കൂടുതൽ കർശനമായിരിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാ​ഗം ഡയറക്ടർ അഹമ്മദ് അൽ ​ഗരീബ് അറിയിച്ചു. രാജ്യത്ത് തിരികെ എത്തുന്നവർ നിർബന്ധനമായും 10 ദിവസം  ഹോം ക്വാറന്റൈൻ പാലിക്കണം. രാജ്യത്ത് എത്തി 72 മണിക്കൂർ കഴിഞ്ഞ പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാൻ സാധിക്കും. ഈ 72 മണിക്കൂറിന് മുമ്പ് പിസിആർ പരിശോധന എടുക്കുകയുമില്ല. അതായത്, കുറഞ്ഞത് 72 മണിക്കൂർ ക്വാറന്റൈൻ നിർബന്ധമാണ്.

രാജ്യത്ത് തിരികെയെത്തുന്നവരുടെ ഇമ്മ്യൂൺ ആപ്പിലെ നിറം പർപ്പിളായി മാറും. തിരികെയെത്തി 72 മണിക്കൂറിന് ശേഷം പിസിആർ പരിശോധന എടുക്കുന്നത് വരെ ഇത് ഇങ്ങനെ തന്നെ തുടരും. പിസിആർ പരിശോധനയിൽ നെ​ഗറ്റീവ് ആയാൽ നിറം സാധാരണ നിലയിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന എല്ലാവരും ഷ്ലോനാക്, മൈ ഐഡി ആപ്ലിക്കേഷനുകൾ രാജ്യത്തും എത്തും മുമ്പ് ‍ഡൗൺലോഡ് ചെയ്യണം. കുവൈത്തിന് പുറത്ത് വാക്സിനേഷൻ സ്വീകരിച്ചവർ അതിന്റെ രേഖ ഇമ്മ്യൂൺ ആപ്പിൽ അപ്‍ലോഡ് ചെയ്യണമെന്നും പുറത്ത് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരും ഇ നടപടിക്രമം പിന്തുടരാമെന്നും അൽ ​ഗരീബ് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News