ഇന്ന് മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നവരുടെ ഇമ്മ്യൂൺ ആപ്പ് പർപ്പിൾ നിറം. പുതിയ ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകള്‍ നിലവില്‍ വന്നു.

  • 26/12/2021

കുവൈത്ത് സിറ്റി : ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ന് മുതല്‍ ക്വാ​റ​ൻ​റീ​ൻ, പി.​സി.​ആ​ർ പുതിയ  വ്യ​വ​സ്ഥ​കള്‍ നിലവില്‍ വന്നു.ഇതോടെ മൂന്ന് ദിവസം ക്വാറന്റൈൻ നിർബന്ധമായി. അതോടപ്പം രാജ്യത്തേക്ക് വരുന്നവര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​ നെ​ഗ​റ്റി​വ്​ തെ​ളി​യി​ക്ക​ണം  കുവൈത്തിലേക്ക്  പ്രവേശിച്ച് 72 മണിക്കൂറിന് ശേഷം നടത്തിയ പിസിആർ പരിശോധന ഫലം നെഗറ്റീവാണെങ്കില്‍  ക്വാറന്റൈനില്‍ നിന്നും പുറത്ത് കടക്കുവാന്‍ കഴിയും. രാജ്യത്തേക്ക് പ്രവേശിച്ച യാത്രക്കാർക്ക് 72 മണിക്കൂറിന് ശേഷം പിസിആർ ടെസ്റ്റ് നടത്തുന്നതുവരെ ഇമ്മ്യൂൺ ആപ്പ് പർപ്പിൾ നിറമായിരിക്കും പ്രദര്‍ശിപ്പിക്കുക.  

72 മണിക്കൂറിന് ശേഷം പിസിആർ ടെസ്റ്റ് നടത്തി  ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഗ്രീന്‍ നിറം കാണിക്കുകയുള്ളൂ.കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ ഷ്ലോനക്ക്, മൈ ഐഡി തുടങ്ങിയ ആപ്പുകള്‍ ഡൗൺലോഡ് ചെയ്യണമെന്നും രാജ്യത്തിന് പുറത്ത് വാക്സിനേഷൻ എടുത്തവർ നിർബന്ധമായും ഇമ്മ്യൂൺ ആപ്പിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശത്ത് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്നാമത്തെ വാക്സിനേഷൻ ഡോസ് സർട്ടിഫിക്കറ്റ്  ഇമ്മ്യൂൺ ആപ്പിൽ അപ്ലോഡ് ചെയ്യാമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വൈ​റ​സ്​ പ​ട​രു​ക​യും കു​വൈ​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചേ​ർ​ന്ന കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ, പി.​സി.​ആ​ർ വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്​​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News