ഒമിക്രോണിനെതിരെ പോരാട്ടം; പ്രതിദിന പരിശോധനകളും വാക്സിനേഷനും വർധിപ്പിച്ച് കുവൈത്ത്

  • 26/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോണിനെതിരെയുള്ള പോരാട്ടം ശക്തമാക്കി കുവൈത്ത്. ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിദിന പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, കോംപ്ലക്സുകളിലും കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും ബന്ധപ്പെട്ട സംഘങ്ങൾ ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനായുള്ള പരിശോധനകളും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 13 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും രാജ്യത്തെ ആരോ​ഗ്യ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണെന്നാണ് ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കുന്നത്. 

സ്രവ പരിശോധനയിൽ ഒരു ശതമാനം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോ​ഗമുക്തി നിരക്ക് 99 ശതമാനം കടന്നിട്ടുമുണ്ട്. അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാനായി കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിലും ആരോ​ഗ്യ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ പൗരന്മാരും താമസക്കാരുമായി 332,000 പേർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചതായാണ് ഔദ്യോ​ഗിക കണക്കുകൾ. സാമൂഹ്യ പ്രതിരോേധ ശേഷി നിലനിർത്താനുള്ള പരിശ്രമത്തിലാണ് രാജ്യം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News