കുവൈറ്റിലെ ഗൾഫ് ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ബാംഗ്ലൂരിൽ അപകടത്തിൽ മരണപ്പെട്ടു

  • 26/12/2021

കുവൈറ്റ് : കുവൈറ്റിലെ ഗൾഫ് ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ബാംഗ്ലൂരിൽ അപകടത്തിൽ മരണപ്പെട്ടു, ബാംഗളൂരിൽ BBA ഫൈനൽ ഇയർ വിദ്യാർത്ഥിയായ നവീൻകുമാർ പൊന്നൻ (അച്ചു) 23 വയസ് ബാംഗ്ളൂരിൽ വച്ച് അപകടത്തിൽ മരിച്ചു. ബാംഗളൂരിലെ ഹൂദിക്കരയിൽ വച്ച് കൂട്ടുകാരുമൊത്ത് ക്രിസ്തുമസ് അവധി ആഘോഷിക്കുന്ന അവസരത്തിൽ പാറമടയിലെ ജലാശയത്തിൽ അപകടത്തിൽപ്പെട്ട രണ്ട് കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കവെ നവീൻ മുങ്ങി താഴുകയായിരുന്നു. 

സാരഥി കുവൈറ്റിൻ്റെ സജീവ പ്രവർത്തകനും, സാരഥി മംഗഫ്  വെസ്റ്റ് കൺവീനറും, KNPC യിലെ ജീവനക്കാരനുമായ ശ്രീ.പൊന്നൻ NK യുടെയും   ശ്രീമതി. ഗിരിജാ പൊന്നൻ്റെയും(സീനിയർ സ്റ്റാഫ് നഴ്സ് KOC) രണ്ട് മക്കളിൽ ഇളയ മകനാണ് നവീൻ. കൊല്ലം ,കരിക്കോട് സ്വദേശികളായ ഇവർ ദീർഘകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതം മതിയാക്കി ഡിസംബർ 30 ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു . സഹോദരൻ പ്രവീൺ കുമാർ പൊന്നൻ ഹൈദ്രാബാദിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്.

പോസ്റ്റ് മാർട്ടം നടത്തി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സാരഥി ഭാരവാഹികൾ അറിയിച്ചു. ശ്രീ.പൊന്നനും കുടുംബവും നാളെ രാവിലത്തെ തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News