പ്രവാസികളെ വിവാഹം ചെയ്ത കുവൈത്തി സ്ത്രീകൾക്കായി പുതിയ സേവനം

  • 26/12/2021

കുവൈത്ത് സിറ്റി: വിദേശികളെ  വിവാഹം ചെയ്ത കുവൈത്തി സ്ത്രീകൾക്ക് സിറ്റിസൺ സർവ്വീസ് സെന്ററുകളിൽ ഇനി മുതൽ ഭർത്താവിന്റെയും കുട്ടികളുടെയും എല്ലാ ഇടപാടുകളും പൂർത്തിയാക്കാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് അറിയിച്ചു. ഈ സാഹചര്യത്തിലും ഔൺലൈൻ സേവനങ്ങൾ ആണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നതെന്നും ക്രമേണ ആളുകൾ നേരിട്ട് കേന്ദ്രങ്ങളിൽ എത്തുന്നത് കുറച്ച് കൊണ്ട് വരാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

രാജ്യത്തെ മാതൃകാ സേവന കേന്ദ്രങ്ങളിലൊന്നായി നവീകരിച്ച അൽ സലാം പ്രദേശത്തെ സിറ്റിസൺ സർവ്വീസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അൽ ബർജാസ്. സേവന കേന്ദ്രങ്ങൾ തുറക്കുന്നതിലും മികച്ച നൂതന സേവനങ്ങൾ ലഭ്യമാക്കുന്നതിലും കൂടുതൽ മുന്നോട്ട് പോകാനാണ് ആഭ്യന്തര മന്ത്രാലയം പരിശ്രമിക്കുന്നത്. പൗരന്മാരുടെ എല്ലാ ഇടപാടുകളും പൂർത്തീകരിക്കുന്നതിന് കോഴ്സുകൾ നടത്തി ഏറ്റവും മികച്ച ജീവനക്കാരെ നിയോ​ഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News