നിരത്തുകളിൽ ഏറിയ പങ്കും ഇലക്ട്രിക് കാറുകൾ; കുവൈത്തിന്റെ സ്വപ്നവും ചില യാഥാർത്ഥ്യങ്ങളും

  • 26/12/2021

കുവൈത്ത് സിറ്റി: നിരത്തുകളിൽ ഏറിയ പങ്കും ഇലക്ട്രിക് കാറുകൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കുവൈത്തിന് കടമ്പകളേറെ. സർക്കാരിന്റെ നാലാമത്തെ സ്ട്രക്ച്ചറൽ പ്ലാനിൽ 10-20 വർഷത്തിനുള്ളിൽ കുവൈത്തിലെ ഭൂരിഭാഗം പുതിയ വാഹനങ്ങളും ഇലക്ട്രിക്ക് ആയിരിക്കുമെന്ന പ്രതിീക്ഷകൾ പങ്കുവെച്ചിരുന്നു. എന്നാൽ, 2016-2021 സ്ട്രക്ച്ചറൽ പ്ലാൻ കാലയളവിൽ ഇലക്ട്രിക് കാറുകളുടെ വരവിനെ കുറിച്ച് പഠിക്കാൻ സാധിച്ചില്ല. അതേസമയം, രാജ്യത്ത് നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിം​ഗ് സ്റ്റേഷനുകൾ വളറെ കുറച്ചെണ്ണം മാത്രം പ്രവർത്തിക്കുന്നുണ്ട്.

ഭാവിയിൽ, പൊതു ഉപയോഗത്തിനായി കൂടുതൽ സാധാരണ ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമായി വരും. ആ​ഗോള തലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തിന് കുവൈത്ത് തയാറാണോ എന്നാണ് മറ്റൊരു ചോദ്യം ഉയരുന്നത്. ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിക്കുന്നത് ഇലക്ട്രിക് ഗ്രിഡിലെ മർദ്ദം വളരെയധികം വർദ്ധിപ്പിക്കും. ഇതിന് പരിഹാരങ്ങൾ ആവശ്യമാണെന്നാണ് ഈ ചോദ്യത്തിനുള്ള മറുപടി. കുവൈത്തിലേക്ക് ഈ വാഹനങ്ങൾ അവതരിപ്പിക്കേണ്ടത് മറ്റ് പ്രധാന സുസ്ഥിര നയങ്ങൾക്ക് സമാന്തരമായി വേണം. ഇതു കൊണ്ട് അധിക ഊർജ ആവശ്യകതകൾ ലഘൂകരിക്കാനും പ്രതീക്ഷിക്കുന്ന ലോഡ് കഴിയുന്നത്ര നിലനിർത്താനും സാധിക്കുമെന്നാണ് ഔദ്യോ​ഗിക വിലയിരുത്തൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News