ദാസ് (DAS) അക്കാദമി ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് നിർവ്വഹിച്ചു

  • 26/12/2021

കുവൈത്ത് സിറ്റി: ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ (ഡൽഹി വേൾഡ് പബ്ലിക് സ്‌കൂൾ), ഇന്ത്യൻ സെൻട്രൽ സ്‌കൂൾ, ആസ്‌പയർ ബൈലിം​ഗ്വൽ സ്കൂൾ , പാകിസ്ഥാൻ ഇംഗ്ലീഷ് സ്‌കൂൾ എന്നിവ ഉൾപ്പെടുന്ന ദാർ അൽ സലാം സ്‌കൂളുകൾ നൃത്തം, കലകൾ, കായികം തുടങ്ങിയവയിൽ മികവ് കൂട്ടുന്നതിനായി ക്രിയേറ്റീവ് ആർട്സ് ആൻഡ് സ്പോർട്സ് സേവന ദാതാവായ ദാസ് അക്കാദമിയും ചേർന്ന് പ്രവർത്തിക്കുന്നു. ദാസ് അക്കാദമിയുടെ പ്രോഗ്രാമുകൾ പ്രാഥമികമായി വിദ്യാർത്ഥികൾക്കും കമ്മ്യൂണിറ്റിക്കും ഉപയോ​ഗിക്കാവുന്നതാണ്. 

ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആണ് ദാസ് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത്. മാഡം ജോയിസ്, ദാർ അൽ സലാം സ്കൂളുകളുടെ ചെയർമാൻ കെ ഒ മാത്യൂ, മാനേജ്മെന്റ് പ്രതിനിധികൾ, സ്റ്റാഫുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സാധ്യതകൾ ഉപയോ​ഗപ്പെടുത്താൻ വൈവിധ്യമാർന്ന അവസരങ്ങൾ നൽകുന്ന ഒരു മെഗാ പ്ലാറ്റ്ഫോം ആരംഭിച്ചതിന് മാനേജ്മെന്റിനെയും ടീമിനെയും സ്ഥാനപതി സിബി ജോർജ് അഭിനന്ദിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News