കുവൈത്തിലും ജാഗ്രത; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ വക്താവ്

  • 26/12/2021

കുവൈത്ത് സിറ്റി : ഒമൈക്രോൺ ലോകത്ത് അതിവേഗം പടരുകയാണെന്നും ഇത് സംബന്ധമായ  ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വേരിയന്റിനെതിരെ പോരാടാൻ രാജ്യം തയ്യാറാണെന്നും സർക്കാർ വക്താവ് താരീഖ് അൽ മെസ്രെം പറഞ്ഞു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽസബാഹിന്‍റെ  അധ്യക്ഷതയിൽ ബയാൻ കൊട്ടാരത്തിൽ നടന്ന കോവിഡ് ഉന്നതമന്ത്രിതല സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ കണക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ജാഗ്രത തുടരാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം.വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണെന്നും അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്നും മാസ്‌ക് ധരിക്കലും സാമൂഹ്യ അകലവും കർശനമായി പാലിക്കണമെന്നും താരിഖ് മസ്രം വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News