ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

  • 26/12/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് നിയമത്തിലെ 1976/81 വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി ഉത്തരവ് പുറത്തിറക്കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പ്രധാനമായും താഴെപ്പറയുന്ന ഭേദഗതികള്‍ക്കാണ് മന്ത്രി അനുമതി നല്‍കിയിരിക്കുന്നത്. 

  • ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി കാലഹരണപ്പെടുന്നതിന് 30 ദിവസത്തിനുള്ളിൽ  അപേക്ഷ സമര്‍പ്പിക്കണം
  • അപേക്ഷയോടപ്പം സിവിൽ ഐഡി കാർഡ്,താമസ വിലാസം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടച്ചതിന്റെ സാക്ഷ്യപത്രം എന്നീവ നല്കണം. 
  • വിദേശികള്‍ താമസ രേഖയുടെ കോപ്പി നല്‍കണം. തുടര്‍ന്ന് നിശ്ചിത ഫീസ് അടച്ച് ലൈസന്‍സ് പുതുക്കാം. 

ഇതുവരെയായി 421,131 ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കിയിട്ടുണ്ടെന്നും 23,754 എണ്ണം റദ്ദാക്കിയാതായും ട്രാഫിക് പിഴയിനത്തിൽ 1,320,026 ദിനാർ ലഭിച്ചിതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ ആയിരക്കണക്കിന് ലൈസന്‍സുകള്‍ മാനദണ്ഡം പാലിക്കാത്തതിനെ തുടര്‍ന്ന് കാന്‍സല്‍ ചെയ്തിരുന്നു. പ്രതിമാസം 600 ദിനാർ ശമ്പളം, സർവകലാശാലാ ബിരുദം, 2 വർഷം കുവൈത്തിൽ താമസം തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായാണ് വിദേശികൾക്ക് ലൈസൻസ് നല്‍കുന്നത്.എന്നാല്‍ സര്‍ക്കാര്‍ പരിശോധനയില്‍ ഉപാധികൾ മറികടന്ന് നിരവധി പേര്‍ ലൈസൻസുകള്‍  സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നൂറുക്കണക്കിന് ലൈസന്‍സുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News