കുവൈത്തിൽ കോവിഡ് രോഗികളിൽ വർധന; ഒമിക്രോൺ നേരിടാൻ സർക്കാർ സർവ്വ സജ്ജമെന്ന് അൽ മുസ്രാം

  • 27/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോണിനെ നേരിടാൻ സർക്കാർ സുസജ്ജമാണെന്ന് കമ്മ്യൂണിക്കേഷൻസ് സെന്റർ തലവനും സർക്കാർ വക്താവുമായ താരിഖ് അൽ മുസ്രാം. ഒമിക്രോൺ സംബന്ധിച്ചുണ്ടാകുന്ന എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ പിന്തുടരുന്നുണ്ട്. അതിനെ നേരി‌ടാനുള്ള തയാറെടുപ്പുകൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബയാൻ കൊട്ടാരത്തിൽ കൊവിഡിനെ നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റിയുടെ യോ​ഗത്തിന് ശേഷമായിരുന്നു അൽ മുസ്രാമിന്റെ പ്രതികരണം.

ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബായു‌ടെ അധ്യക്ഷതയിലായിരുന്നു യോ​ഗം. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ച് അദ്ദേഹം വീണ്ടും ഓർമ്മിച്ചു. ഒപ്പം ആരോ​ഗ്യ മുൻകരുതലുകൾ എല്ലാവരും പാലിക്കണമെന്നും ആഹ്വാനം ചെയ്തു. മുമ്പത്തേത് പോലെ തന്നെ ഈ ഘട്ടത്തിലും എല്ലാവരും പിന്തുണ വേണമെന്നും പ്രത്യേകിച്ചും ഇടുങ്ങിയതും അടഞ്ഞതുമായി സ്ഥലങ്ങളിൽ മാസ്ക്കുകൾ ഒഴിവാക്കാതെയും ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചും സഹകരിക്കണമെന്നും താരിഖ് അൽ മുസ്രാം പറഞ്ഞു.

അതോടൊപ്പം കുവൈത്തിൽ കോവിഡ് രോഗികളിൽ വര്ധനവുണ്ടായിട്ടുണ്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 240 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 415151  ആയതായി  ആരോഗ്യ  മന്ത്രാലയം.41 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.23908  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 1343  പേർ  ചികിത്സയിലും, 4  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 1 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News