ഒമിക്രോൺ പ്രോട്ടോക്കോൾ; വിവിധ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തിയത് 10,000 യാത്രക്കാർ

  • 27/12/2021

കുവൈത്ത് സിറ്റി: ഹോം ക്വാറന്റീൻ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നടപ്പാക്കി തുടങ്ങിയതിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് 65 വിമാനങ്ങൾ. ആകെ 10,000 യാത്രക്കാരാണ് കുവൈത്തിലേക്ക് എത്തിയിട്ടുള്ളത്. അതേസമയം, കർശന ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ച് 99 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു. പുതിയ നടപടിക്രമങ്ങൾ നിലവിൽ വന്ന ശേഷവും സാധാരണ നിലയിൽ തന്നെയാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നടന്നത്.

ഇന്ത്യ, ഈജിപ്ത്, ബം​ഗ്ലാദേശ്, സൗദി അറേബ്യ, ലണ്ടൻ, തുർക്കി, പാരീസ് തുട‌ങ്ങിയിടങ്ങളിൽ നിന്നെല്ലാം കുവൈത്തിലേക്ക് വിമാനങ്ങൾ എത്തി. വിമാന സർവ്വീസുകൾ റദ്ദാക്കപ്പെടുന്നതോ നീട്ടിവയ്ക്കപ്പെട്ടതായോ ആയ സാഹചര്യം ഉണ്ടായില്ല. ആരോ​ഗ്യ നടപടിക്രമങ്ങളും പ്രശ്നങ്ങൾ ഒന്നുമില്ലാതെ കൃത്യമായി പാലിക്കപ്പെടുകയും ചെയ്തു. കുവൈത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പെടുത്ത പിസിആർ പരിശോധന ഫലം രാജ്യത്ത് പ്രവേശിക്കുന്നതിന് നിർബന്ധമാണ്. രാജ്യത്ത് എത്തി 10 ദിവസമാണ് ഹോം ക്വാറന്റൈൻ. 72 മണിക്കൂറിന് ശേഷം പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News