ഒമിക്രോൺ; ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ തുടരുമെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 27/12/2021

കുവൈത്ത് സിറ്റി: ഒമിക്രോൺ പശ്ചാത്തലത്തിലും രാജ്യത്തെ ആരോ​ഗ്യ സാഹചര്യം ഇപ്പോഴും മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണെന്ന് ആവർത്തിച്ച് ആരോ​​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വർധനയുണ്ടയാിട്ടുണ്ട്. എന്നാൽ, ആരോഗ്യ സ്ഥിതിയുടെ സ്ഥിരതയുള്ളതാണെന്നും പോസിറ്റീവ് കേസുകൾ കൂടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‍ഡെൽറ്റ വകഭേദത്തേക്കാൾ മൂന്ന് മടങ്ങ് അധിക പ്രഹരശേഷിയുള്ളതാണ് ഒമിക്രോൺ.

ബൂസ്റ്റർ ഡോസ് വാക്സിൻ ഇതിനെതിരെയുള്ള പ്രതിരോധ ശേഷി കൂട്ടുമെന്നും അൽ സനദ് പറഞ്ഞു. മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിന് പുറമെ തിങ്കളാഴ്ച മുതൽ ജാബർ പാലത്തിലെ വാക്സിനേഷൻ സെന്ററിലും മുൻകൂട്ടി അപ്പോയിൻമെന്റില്ലാതെ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകി തുടങ്ങും. കൂടാതെ, 15 പ്രൈമറി ഹെൽത്ത് സെന്ററുകളിൽ കൂടെ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുമുണ്ട്. തൊഴിലാളികൾക്കും മറ്റും എത്രയും വേ​ഗം ബൂസ്റ്റർ ഡോസ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിനുകൾ തുടരുമെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News