അഞ്ച് കിലോ മയക്കുമരുന്നുമായി നാല് ഏഷ്യക്കാർ പിടിയിൽ

  • 27/12/2021

കുവൈത്ത് സിറ്റി: അഞ്ച് കിലോ മയക്കുമരുന്നുമായി നാല് പേരെ നർക്കോട്ടിക്സ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ ക്രിമിനൽ സെക്യൂരിട്ടി വിഭാ​ഗം അറസ്റ്റ് ചെയ്തു. ഇവർ ഏഷ്യക്കാരാണെന്നാണ് പ്രാഥമിക നി​ഗമനം. അഞ്ച് കിലോ ഹെറോയിൻ, ഷാബു എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സംഘം ചേർന്ന് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി ഡ്ര​ഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. 

പിടിച്ചെടുത്ത സാധനങ്ങൾ തങ്ങളുടേത് തന്നെയാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വിൽപ്പന ഉദ്ദേശിച്ച് കൊണ്ടാണ് ഇത്രയും മയക്കുമരുന്ന് ഇവർ കരുതിയത്. തുടർനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാ‌ടുകൾക്കെതിരെ കർശനമായ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News