കുവൈത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പ്രിയമേറുന്നു

  • 27/12/2021

കുവൈത്ത് സിറ്റി : രാജ്യത്ത് സ്വകാര്യ ആശുപത്രികളിലെ പ്രസവത്തിന് പ്രിയമേറുന്നതായി പഠനങ്ങള്‍. കഴിഞ്ഞ വര്‍ഷം 78 ശതമാനം കുവൈത്ത് സ്ത്രീകളും സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടത്തിയത്. സർക്കാർ ആശുപത്രികളിൽ ക്യൂ നിൽക്കുന്നതിനേക്കാളും സ്വകാര്യ ആശുപത്രിയിൽ കാശിറക്കി കാര്യം നേടുന്നതിനോടാണ് പലർക്കും പഥ്യം. ജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിൽസ ഉറപ്പുവരുത്തുന്നത് കൊണ്ടാണ് സ്വകാര്യ ആശുപത്രിയിലേക്ക് ആളുകള്‍ കൂടുതല്‍ എത്തുന്നതെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. 

2020ൽ 24,450 സ്വദേശി യുവതികള്‍ സ്വകാര്യ ആശുപത്രികളിൽ പ്രസവിച്ചപ്പോൾ സർക്കാർ ആശുപത്രികളിൽ 6,942 പേര്‍ പ്രസവിച്ചു. അതിനിടെ വിദേശികളില്‍  ഭൂരിഭാഗം സ്ത്രീകളും സർക്കാർ ആശുപത്രികളിൽ പ്രസവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് പഠനം വെളിപ്പെടുത്തി. 16,889 വിദേശി സ്ത്രീകൾ സർക്കാർ ആശുപത്രിയിൽ പ്രസവിച്ചപ്പോൾ സ്വകാര്യ ആശുപത്രികളിൽ 3,807 പേർ പ്രസവിച്ചു

Related News