കോവിഡ് ബൂസ്റ്റർ ഡോസ്; ശൈഖ് ജാബർ ബ്രിഡ്ജില്‍ മുൻകൂട്ടി അപ്പോയൻറ്‌മെൻറ് ഇല്ലാതെ കുത്തിവെപ്പ് സീകരിക്കാം.

  • 27/12/2021

കുവൈത്ത് സിറ്റി :മുൻകൂട്ടി അപ്പോയൻറ്‌മെൻറ് ഇല്ലാതെ  ശൈഖ്  ജാബർ പാലത്തിലെ വാക്സിനേഷൻ കേന്ദ്രത്തില്‍  ഇന്ന്  മുതൽ കോവിഡ്  ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ആറു  മാസം മുമ്പ് രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകും.    ശനിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും  വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് ജാബർ പാലത്തില്‍  ബൂസ്റ്റർ ഡോസ് നല്‍കുക. 

നേരത്തെ മിഷ്രിഫ് വാക്‌സിനേഷൻ സെൻററിൽ അപ്പോയൻറ്‌മെൻറ് ഇല്ലാതെ വാക്സിനേഷന്‍ നല്‍കി തുടങ്ങിയിരുന്നു. രാജ്യത്തെ മറ്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ്‌സൈറ്റ് വഴി അപ്പോയൻറ്‌മെൻറ് എടുക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ജനുവരി രണ്ടുമുതല്‍ കുവൈത്തിലേക്ക് വരുന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നിർബന്ധമാക്കുന്നത്. രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് നിബന്ധന ബാധകമാകുക.

Related News