ജാബർ പാലത്തിൽ നിന്ന് ചാടുന്നതായി വീഡിയോ ചിത്രീകരിച്ചയാൾ അറസ്റ്റിൽ

  • 27/12/2021

കുവൈത്ത് സിറ്റി: ജാബർ പാലത്തിൽ നിന്ന് ചാടുന്നതായി വീഡിയോ ചിത്രീകരിച്ചയാൾ അറസ്റ്റിൽ. ഈ വീഡിയോ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ പകർത്തിയ ഫോട്ടോ​ഗ്രാഫറിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ തന്നെ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം ഇയാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വീഡിയോയിൽ ഉള്ളയാൾ കുവൈത്തി പൗരനാണ്. ഒരു ഈജിപ്ഷ്യൻ പൗരനാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. തമാശയ്ക്കായാണ് വീ‍ഡിയോ പകർത്തിയതെന്നും ശരിക്കും പാലത്തിൽ ചാടിയതല്ലെന്നുമാണ് അറസ്റ്റിലായ കുവൈത്തി പൗരന്റെ മൊഴി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News