കുവൈത്തിൽ മോട്ടോർ സൈക്കിൾ മോഷ്ടാക്കൾ പിടിയിൽ

  • 27/12/2021

കുവൈറ്റ് സിറ്റി : ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുന്ന മൂന്ന് പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികൾ 34 ബൈക്കുകൾ മോഷ്ടിച്ചു. ഇവർ  റെസ്റ്റോറന്റുകളിലും കടകളിലും മോഷ്ടിച്ച 15 മോട്ടോർ ബൈക്കുകൾ വിറ്റിരുന്നു, വിൽപന നടത്താത്ത 19 മോട്ടോർ ബൈക്കുകൾ ഇവരുടെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു.

കമ്പനിയുടെ വെയർഹൗസിൽ നിന്ന് മോട്ടോർ ബൈക്ക് മോഷണം നടത്തിയതിന്റെ ഇടപാടുകൾ സംബന്ധിച്ച് സഹപ്രവർത്തകരിൽ നിന്ന് കേട്ടതായി കമ്പനി ജീവനക്കാരിലൊരാൾ മേലധികാരികളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News