കുവൈത്തില്‍ മരണങ്ങള്‍ കൂടുന്നു; നവംബറില്‍ മാത്രം സംസ്‌കരിച്ചത് 714 പേരെ

  • 27/12/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ നവംബറിൽ 714 പേരെ സംസ്‌കരിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ശവസംസ്‌കാര വകുപ്പ് അറിയിച്ചു.മറ്റുള്ള മാസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 154 കുട്ടികളും 374 പുരുഷന്മാരും 186 സ്ത്രീകളുമാണ്. മരണപ്പെട്ടവരില്‍ 437 സ്വദേശികളും 277 വിദേശികളുമാണ്. 

മരണപ്പെട്ട വിദേശികളില്‍ 103 പേരുടെ മൃതദേഹങ്ങള്‍ അവരുടെ നാട്ടിലേക്ക് അയച്ചതായും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവുംവലിയ ഖബര്‍സ്ഥാനാണ്  സുലൈബിഖാത്തിലുള്ളത്. 1976-ൽ തുറന്ന സുന്നി ഖബര്‍സ്ഥാനും  1973-ൽ തുറന്ന ജഅ്ഫരി ശ്മശാനം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ഖബര്‍സ്ഥാനുള്ളത്. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ശവസംസ്‌കാര വകുപ്പാണ് ശ്മശാനത്തിലെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News