നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ല; തെ​ര. ക​മ്മീ​ഷ​ൻ

  • 28/12/2021

​ന്യൂഡ​ൽ​ഹി: ലോകത്ത് ഒമിക്രോൺ പടർന്നുപിടിക്കുകയാണ്. ഇന്ത്യയിലും ഒമിക്രോൺ ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നൈറ്റ്‌ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ ഒമിക്രോൺ കാരണം ഇത് മാറ്റില്ല എന്ന തീരുമാനത്തിലാണ് കമ്മീഷൻ.

ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​വു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​ക്ക് ശേ​ഷ​മാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നം അറിയിച്ചത്.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ അ​പേ​ക്ഷ ത​ള്ളി​യാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം.

അതേസമയം കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ജനുവരി ഒന്ന് മുതൽ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Related News