മുന്നറിയിപ്പും ഏറ്റില്ല; കേരള സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

  • 28/12/2021

തിരുവനന്തപുരം: കേരള സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കഴിഞ്ഞ ദിവസം കേരളം വീണ്ടും ഒന്നാമതെത്തിയിരുന്നു.


ഇതിനെ അഭിനന്ദിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നേരത്തെ കേരളത്തെ വിമര്‍ശിച്ചതിന് മറുപടിയെന്നോണം യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് തരൂരിന്റെ മറുപടി.

പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. മികച്ച ചികിത്സ മാത്രമല്ല, നല്ല ഭരണവും, തുറന്ന ചിന്താഗതിയും കേരളത്തിലെ രാഷ്ട്രീയത്തില്‍ നിന്ന് പഠിച്ചിരുന്നെങ്കില്‍ രാജ്യത്തിന് അത് ഗുണമുണ്ടായേനെ, അതല്ലാതെ രാജ്യത്തെ സ്വന്തം നിലവാരത്തിലേക്ക് തള്ളിയിടാന്‍ നോക്കരുതെന്നും തരൂര്‍ പറഞ്ഞു.

Related News