24 മണിക്കൂറിനിടെ 37,000 പേർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചു

  • 28/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവി‍ഡ് പ്രതിദിന കേസുകൾ വർധിക്കുന്നതിനിടെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചു. 24 മണിക്കൂറിനിടെ 37,000 പേരാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചതെന്ന് ആരോ​​ഗ്യ വൃത്തങ്ങൾ അറിയിച്ചു. ജലീബ് യൂത്ത് സെന്ററിലും ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്ററിലും മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയതോടെയാണ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായത്.

നേരത്തെ, മിഷ്ഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ മാത്രമായിരുന്നു  മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. ഇതുകൂടെ, 15 ആരോ​ഗ്യ കേന്ദ്രങ്ങളിൽ കൂടെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് തുടക്കം കുറിച്ചിട്ടുമുണ്ട്. ഇതോടെ ആകെ 51 ആരോ​ഗ്യ കേന്ദ്രങ്ങളിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇവിടെ മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കണമെന്നാണ് നിർദേശം. രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടെങ്കിലും ​ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്ന അവസ്ഥയില്ലെന്നും ആരോ​ഗ്യ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News