പൊലീസ് സ്റ്റേഷനുകളിൽ ക്രൂര പീഡനങ്ങൾ; പരാതികൾ ലഭിച്ചതായി ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ

  • 28/12/2021

കുവൈത്ത് സിറ്റി: പട്രോളിംഗിന് നിയോ​ഗിക്കപ്പെടുന്നവർ അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ചില വ്യക്തിഗത പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സമീപനങ്ങൾക്ക് വിരുദ്ധമാണെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ അംബാസഡർ ജാസം അൽ മുബാറക്കി. പൊലീസ് സ്റ്റേഷനുകളിൽ  ക്രൂര പീഡനങ്ങൾ ഏൽക്കുന്നതായി ചില പരാതികൾ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

കുവൈത്തിന്റെ നയങ്ങളെ ബാധിക്കുന്ന തരത്തിൽ ഇത്തരം വിഷയങ്ങളുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയം ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിട്ടി വിഭാ​ഗങ്ങൾക്ക് അവരുടെ കടമകൾ വ്യക്തമാക്കുന്നതും കുവൈത്തിന്റെ നയങ്ങളെ  കുറിച്ച് അറിവ് നേടുന്നതിനും ബോധവത്കരണം ആവശ്യമാണ്. പൗരന്മാരായാലും താമസസക്കാരായാലും പുരുഷനായാലും സ്ത്രീയായാലും മനുഷ്യാവകാശങ്ങൾക്ക് ബഹുമാനം കൊടുത്ത് പ്രവർത്തിക്കുക എന്നുള്ളതാണ് അടിസ്ഥാനമെന്നും  ജാസം അൽ മുബാറക്കി വ്യക്തമാക്കിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News