പുതുവർഷ ആഘോഷം, ഒത്തുചേരലുകൾ നിരീക്ഷിക്കും, ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക യോ​ഗം ചേർന്നു

  • 28/12/2021

കുവൈത്ത് സിറ്റി: പുതുവർഷത്തിന്റെ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫിന്റെ അധ്യക്ഷയിൽ ഫീൽഡ് സെക്യരൂട്ടി നേതൃത്വങ്ങളുടെ യോ​ഗം ചേർന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അൺ സെക്രട്ടറിമാരും സെക്യൂരിട്ടി വിഭാ​ഗം നേതൃത്വങ്ങളും യോ​ഗത്തിൽ പങ്കെടുത്തു. സുരക്ഷാ നിയന്ത്രണങ്ങൾ ഉറപ്പാക്കണമെന്നും ജാഗ്രത, സന്നദ്ധത, ഏകോപനം എന്നിവയ്ക്കൊപ്പം ബന്ധപ്പെട്ട മേഖലകൾ തമ്മിലുള്ള അടിയന്തര സഹകരണം ആവശ്യമാണെന്നും അൽ നവാഫ് യോ​ഗത്തിൽ പറഞ്ഞു. 

സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ, മൊബൈൽ പട്രോളിംഗ്, വിവിധ ഒത്തുചേരലുകൾ നടക്കുന്ന പ്രദേശങ്ങളിലെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോ​ഗത്തിൽ വിലയിരുത്തി. ഓരോ മേഖലയ്ക്കും ആവശ്യമായ സുരക്ഷാ നടപടികളെ കുറിച്ചും മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും കുറിച്ചും അണ്ടർ സെക്രട്ടറി സംസാരിച്ചു. ആരോ​ഗ്യ വിഭാ​ഗം രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പക്കുന്നതിനായി നൽകി നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിരീ​ക്ഷിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News