കുവൈത്തിന്റെ 'മൈ മൊബൈൽ ഐഡി' ആപ്പിൽ ഇനി ക്വാറന്റൈൻ സ്റ്റാറ്റസും

  • 28/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെത്തുന്നവരുടെ  ഹോം ക്വാറന്റൈൻ സ്റ്റാറ്റസ്    'കുവൈറ്റ്  മൊബൈൽ ഐഡി' ആപ്പിൽ കൂട്ടിച്ചേർത്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . ഇനി മുതൽ  ഹോം ക്വാറന്റൈൻ സ്റ്റാറ്റസ്   'മൈ മൊബൈൽ ഐഡി' ആപ്പിൽ കാണാൻ സാധിക്കും. ആരോഗ്യ  മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന നീക്കം പ്രസക്തമായ മന്ത്രിസഭാ തീരുമാനത്തിന്റെ ചട്ടക്കൂടിലാണ്.

അടുത്തിടെ നടന്ന അടിയന്തര സെഷനിൽ, കൊറോണ വൈറസിനെതിരെ (കോവിഡ് -19) പ്രതിരോധ കുത്തിവയ്പ്പ് നടത്തുക, കുവൈത്തിലേക്ക്  എത്തുന്നതിന് 48 മണിക്കൂർ മുമ്പ് നെഗറ്റീവ് പിസിആർ പരിശോധന നടത്തുക, 10 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോകുക, അല്ലെങ്കിൽ 72 മണിക്കൂറിന് ശേഷം പുതിയ നെഗറ്റീവ് പിസിആർ എടുക്കുക  എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്ക് കുവൈത്തിലേക്ക്  വരുന്നവരെ വിധേയമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News