ഒമിക്രോൺ വ്യാപനം; കുവൈറ്റ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു

  • 28/12/2021

കുവൈത്ത് സിറ്റി: വർഷാവസാനമായിട്ടും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള  യാത്രക്കാരുടെ എണ്ണം കുറഞ്ഞു. സാധാരണയായി ഈ സമയം വലിയ തോതിൽ യാത്രക്കാരുണ്ടാവേണ്ടതാണ്. സർവ്വകലാശാലകളിലും സ്കൂളുകളിലും വിദ്യാർത്ഥികളുടെ പരീക്ഷകളോടൊപ്പം ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദം ഒമിക്രോണിന്റെ കൂടെ സാഹചര്യത്തിലാണ് കുവൈത്തിൽ നിന്ന് പുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായത്. 

ഇതുകൂടാതെ, രാജ്യത്ത് തിരികെ എത്തുന്നവർക്ക് 10 ദിവസം മന്ത്രിസഭാ നിർദേശം അനുസരിച്ച് ഹോം ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തി. നിരവധി വിമാന സർവ്വീസുകളാണ് റദ്ദാക്കപ്പെട്ടത്. മഹാമാരി പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലും വിമാനത്താവളം അടയ്ക്കുമെന്ന ഭീതി മൂലവും നിരവധി പേർ യാത്ര ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭാ നിർദേശങ്ങളും ആരോ​ഗ്യ വിഭാ​ഗത്തിന്റെ ശുപാർശകളും കൃത്യമായി പാലിക്കുമെന്നാണ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News