സ്പോൺസറെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ ശരിവെച്ചു

  • 28/12/2021

കുവൈത്ത് സിറ്റി: തന്റെ സ്പോൺസറെ മനപ്പൂർവ്വം കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. 51 വയസുകാരനായ കുവൈത്തി പൗരനെയാണ് പ്രവാസി കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 31നാണ് സംഭവം നടന്നത്. ഖൈത്താൻ പ്രദേശത്തെ കെട്ടിടത്തിന്റെ സമീപത്ത് നിന്ന് ചോരയിൽ മുങ്ങിയ നിലയിലാണ് കുവൈത്തി പൗരന്റെ മൃതദേഹം ലഭിച്ചത്. ഒരു താമസക്കാരനോടൊപ്പമാണ് കൊല്ലപ്പെട്ടയാൾ വന്നതെന്നുള്ള കെട്ടിടത്തിലെ ​ഗാർഡിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.

തുടർന്ന് കൊല്ലപ്പെട്ടയാളുടെ ഫോൺ ഉപയോ​ഗിച്ച നടത്തിയ പരിശോധനകൾക്കൊടുവിൽ ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തി പൗരനുമായുള്ള സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് ഇയാൾ വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം ജലീബിലെ തന്റെ വീട്ടിലെത്തി വസ്ത്രം മാറിയ ശേഷം കത്തി ഒളിപ്പിക്കുകയും ചെയ്തിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News