ട്രാഫിക് സുരക്ഷാ കാമ്പയിനുകള്‍ തുടരുന്നു; അബ്ബാസിയയിൽ നിരവധി പേരെ പിടികൂടി.

  • 28/12/2021

കുവൈത്ത് സിറ്റി : രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ട്രാഫിക് സുരക്ഷാ കാമ്പയിനുകള്‍ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഇൻസ്പെക്ഷൻ ടീം അറിയിച്ചു.ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും വൈദ്യുതി-ജല മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, മാൻപവർ പബ്ലിക് അതോറിറ്റി എന്നി സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കാമ്പയിന്‍.കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയയില്‍ നടത്തിയ പരിശോധനയില്‍ അനധികൃത വർക്ക് ഷോപ്പുകളും നിരവധി ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. 

അലക്ഷ്യമായി പാര്‍ക്ക് ചെയ്ത നൂറിലേറെ കാറുകളില്‍ സ്റ്റിക്കര്‍ പതിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.അനധികൃതമായി ഗാരേജുകളിലേക്കുള്ള വൈദ്യുതി ബന്ധം, ജലം വൈദ്യുതി മന്ത്രാലയം വിച്ഛേദിച്ചിട്ടുമുണ്ട്. പരിശോധനയില്‍ റസിഡന്‍സ് കാലഹരണപ്പെട്ട നിരവധി വിദേശികളെയും പിടികൂടി. റോഡുകളിൽ ഗതാഗത സുരക്ഷാനിലവാരം ഉയർത്തുക, വാഹനാപകടങ്ങൾക്ക് തടയിടുക എന്നീ ലക്ഷ്യത്തോടെ ട്രാഫിക് സുരക്ഷാ കാമ്പയിനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് തുടക്കം കുറിച്ചു. റോഡ് സുരക്ഷാവിഭാഗവും വാഹന മോടിക്കുന്നവരും പൊതുജനങ്ങളുമെല്ലാം ഉള്ള ബന്ധങ്ങൾ നന്നാക്കിയാൽ തന്നെ റോഡപകടങ്ങൾ കുറക്കാൻ കഴിയുമെന്നും  ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News