ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ കൂടി അംഗീകരിച്ചു

  • 28/12/2021

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ കൂടിവരുന്ന സാഹചര്യത്തില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അടിയന്തര അനുമതി നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് ഡി.സി.ജി.ഐ അനുമതി നല്‍കിയത്.

ഇതോടൊപ്പം കൊവിഡിനെതിരായ ആന്റി വൈറല്‍ ഡ്രെഗിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിര്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. കൊവോവാക്‌സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കോര്‍ബെവാക്‌സിന്‍ ബയോളജിക്കല്‍ ഇയുമാണ് നിര്‍മിച്ചത്.  

ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ 'ആര്‍ബിഡി പ്രോട്ടീന്‍ സബ്‌യൂണിറ്റ് വാക്‌സിന്‍' ആണ് കോര്‍ബെവാക്‌സ്.
രണ്ട് വാക്‌സിനുകള്‍ക്ക് കൂടി അനുമതി നല്‍കിയതോടെ ഇന്ത്യയില്‍ ഇപ്പോള്‍ ആകെ എട്ട് വാക്‌സിനുകളാണ് നിലവില്‍ ലഭ്യമാകുന്നത്.

കോവിഷീല്‍ഡ്, കൊവാക്‌സിന്‍, സൈകോവ്ഡി, സ്പുട്‌നിക്‌വി, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍
സണ്‍ എന്നിവയാണ് നേരത്തെ അനുമതി ലഭിച്ച വാക്‌സിനുകള്‍.

Related News