മഴക്കാലം; മരുഭുമിയിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

  • 28/12/2021

കുവൈത്ത്  സിറ്റി : വരും ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുമായി  ആഭ്യന്തര മന്ത്രാലയം. മരുഭൂമിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളില്‍ സ്പർശിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി.മഴയെ തുടര്‍ന്ന് മരുഭൂമികളില്‍ മൈനുകള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.മരുഭൂമികളില്‍ കാണപ്പെടുന്ന അപരിചിത വസ്തുക്കള്‍ ഒഴിവാക്കണമെന്നും ഇത്തരം അപരിചിത വസ്തുക്കള്‍ സ്‌ഫോടനത്തിനു കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.  

മോശം കാലാവസ്ഥയിൽ റോഡപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നുമാണ് അധികൃതര്‍  നിർദേശിച്ചു.അടിയന്തര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പറിലോ (112) സിവില്‍ ഡിഫന്‍സുമായോ ബന്ധപ്പെടണം. 

Related News