ഡൽഹിയിൽ സ്കൂളുകളും കോളേജുകളും അടയ്ക്കും

  • 28/12/2021

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ കുത്തനെ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് സർക്കാർ.രണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തിൽ കൂടുതലാണ് ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്.

ഡൽഹിയിൽ ഇപ്പോൾ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി  സ്കൂളുകളും കോളേജുകളും അടയ്ക്കും. സിനിമാ തീയേറ്ററുകൾ, മൾട്ടിപ്ലെക്സുകൾ, ജിമ്മുകൾ എന്നിവ പ്രവർത്തിക്കില്ല.  രാത്രി പത്തു മുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂവും ഏർപ്പെടുത്തും. 

ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ  ഒന്നാം ഘട്ടമായാണ് യെല്ലോ അലർട്ട് നടപ്പാക്കുന്നതെന്ന് ഉന്നതതല യോഗത്തിനുശേഷം കെജ്രിവാൾ വിശദീകരിച്ചു.

Related News