പ്രവാസികളുടെ തിരിച്ചുപോക്ക്, എംബസി റെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വെച്ചു.

  • 15/05/2020

കുവൈത്ത്‌ സിറ്റി : എംബസി ഏർപ്പെടുത്തിയ റെജിസ്ട്രേഷൻ പ്രക്രിയ താൽക്കാലികമായി നിർത്തി വെച്ചതായി ഇന്ത്യൻ എംബസി വാർത്താകുറിപ്പിലൂടെ അറിയിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈത്തിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു പോകുന്നതിനായിരുന്നു രജിസ്‌ട്രേഷൻ ആരംഭിച്ചത്. അടിയന്തിരമായി ചികിൽസ ആവശ്യമുള്ളവർ , ഗർഭിണികൾ , മരണവുമായി ബന്ധപ്പെട്ട യാത്രികർ മുതലായ വിഭാഗത്തിലുള്ളവർക്ക് തുടർന്നും എംബസ്സിയുമായി ബന്ധപ്പെടാമെന്നും വിവരങ്ങൾ cw.kuwait@mea.gov.in എന്ന വിലാസത്തിൽ എംബസിക്ക്‌ ഇമെയിൽ വഴി അയയ്ക്കണമെന്നും എംബസ്സി വ്യക്തമാക്കി.

മുൻഗണനാ ക്രമത്തിൽ യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനും പരിഗണിക്കുന്നതിനുമുള്ള അധികാരം എംബസി ക്ക്‌ മാത്രമായിരിക്കുമെന്നും യാത്രയുമായി ബന്ധപ്പെട്ട്‌ പുറത്തു നിന്നും ലഭിക്കുന്ന ഉറപ്പുകൾക്കോ വാഗ്ദാനങ്ങൾക്കോ എംബസി ഉത്തരവാദി ആയിരിക്കില്ലെന്നും വാർത്താ കുറിപ്പിൽ സൂചിപ്പിക്കുന്നു. അതേ പോലെ, എയർ ടിക്കറ്റ വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ എംബസി ഇടപെടുന്നില്ലെന്നും എംബസി അറിയിച്ചു, എല്ലാ യാത്രകൾക്കുമുള്ള ഫ്ലൈറ്റുകളുടെ ടിക്കറ്റ് ബുക്കിങ് / ഇഷ്യു / വിൽപ്പനയ്ക്കുള്ള ഏക ഏജൻസിയാണ് എയർ ഇന്ത്യയാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

അതോടൊപ്പം നാട്ടിലേക്ക്‌ പോകുന്നവരുടെ മുൻ ഗണനക്രമം അട്ടിമറിച്ച്‌ സീറ്റ്‌ അനുവദിച്ചുവെന്ന് നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്, ഗർഭിണികൾ അടക്കമുള്ളവർക്ക് അവസരം നഷ്ടമായതാണ് റിപ്പോർട്ട് .

നാട്ടിലേക്കുള്ള യാത്രയും രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്‌ എംബസിയുടെ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണു
cw1.kuwait@mea.gov.in
ടെലിഫോൺ: +965 66501391, +965 97610246, +965 97229945

Related News