വമ്പൻ പദ്ധതികൾ ആരംഭിക്കാൻ തയാറെടുത്ത് കുവൈത്ത് ഓയിൽ കമ്പനി

  • 28/12/2021

കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി അര ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതികൾ ആരംഭിക്കുന്നതിനായി തയാറെടുക്കുന്നു. 2022 പുതുവർഷത്തിന്റെ തുടക്കത്തിൽ ഗ്യാസ് പ്രോജക്ടുകൾ പൂർത്തിയാകുന്നതോടെയാണ് പുതിയ പദ്ധതികളിലേക്ക് കടക്കുന്നത്. പ്രൊഡക്ഷൻ സ്റ്റേഷൻ ഇപിഎഫ് കൂടാതെ ജുറാസിക് പ്രൊഡക്ഷൻ സ്റ്റേഷനുകളുടെ  (JPF) നമ്പർ 1, 2, 3 എന്നിവയുടെ വികസനവും ലക്ഷ്യമിടുന്നുണ്ട്. 950 ദശലക്ഷം ക്യുബിക് അടി വാതകത്തിന്റെ ഉൽപാദനത്തിലേക്ക് എത്താനാണ് പുതിയ പദ്ധതികൾ.

ജുറാസിക് ഗ്യാസ് പ്രൊഡക്ഷൻ പ്ലാന്റുകൾ 6, 7 എന്നിവയ്ക്കുള്ള ടെൻഡറുകൾ നേരത്തെ റദ്ദാക്കിയിരുന്നു നിലവിലുള്ള 1, 2 സ്റ്റേഷനുകൾ വികസിപ്പിച്ചാൽ ഉൽപ്പാദന അളവിലും കണക്കാക്കിയ ചെലവിലും കൂടുതൽ മെച്ചപ്പെട്ടതായിരിക്കുമെന്ന സാധ്യത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി കൊണ്ട് വന്നത്. ജുറാസിക് സ്റ്റേഷനുകളുടെയും മൊത്തം ഉൽപ്പാദനം പ്രതിദിനം 900 ദശലക്ഷം ക്യുബിക് അടിക്ക് പകരം 950ൽ എത്തിക്കാനാകുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News