കുവൈറ്റ് അമീർ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു

  • 28/12/2021

കുവൈറ്റ് സിറ്റി : ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹിനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയായും,  അഹമ്മദ് മൻസൂർ അൽ-അഹമ്മദ് അൽ-സബാഹിനെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായും  നിയമിച്ച് പുതിയ സർക്കാർ രൂപീകരിക്കാൻ കുവൈറ്റ്  അമീർ ഉത്തരവിറക്കി. 

പുതിയ സർക്കാരിനെ നയിക്കുന്ന മന്ത്രിമാരും വകുപ്പുകളും 

1- ഹമദ് ജാബർ അൽ-അലി അൽ-സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും.

2- അഹമ്മദ് മൻസൂർ അൽ-അഹമ്മദ് അൽ-സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും.

3- ഡോ. മുഹമ്മദ് അബ്ദുൾ ലത്തീഫ് അൽ-ഫാരിസ് ഉപപ്രധാനമന്ത്രി, എണ്ണ , വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി.

4- ഇസ്സ അഹമ്മദ് മുഹമ്മദ് ഹസൻ അൽ-കന്ദരി, എൻഡോവ്‌മെന്റ്, ഇസ്ലാമിക കാര്യ മന്ത്രി.

5- ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ് - വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രി

6- ഡോ. റാണാ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ-ഫാരിസ് - മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അഫയേഴ്‌സ് സഹമന്ത്രി

7- ഡോ. അലി ഫഹദ് അൽ മുദാഫ് - വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി

8- കൗൺസിലർ ജമാൽ ഹാദിൽ സലേം അൽ-ജലാവി-  നീതിന്യായ മന്ത്രി,  ഇന്റഗ്രിറ്റി പ്രൊമോഷൻ സഹമന്ത്രി

9- ഡോ. ഹമദ് അഹമ്മദ് റൂഹ് എൽ-ദിൻ, ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രി.

10- ഡോ. ഖാലിദ് മഹ്വുസ് സുലൈമാൻ അൽ-സയീദ്, ആരോഗ്യമന്ത്രി.

11- അബ്ദുൾ വഹാബ് മുഹമ്മദ് അൽ റഷീദ്, ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും.

12- അലി ഹുസൈൻ അലി അൽ മൂസ, പൊതുമരാമത്ത് മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും.

13- ഫഹദ് മുത്തലാഖ് നാസർ അൽ-ശരിയാൻ, വാണിജ്യ വ്യവസായ മന്ത്രി.

14- മുബാറക് സായിദ് അൽ-ആരോ അൽ-മുതൈരി, സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രി, ഭവന, നഗര വികസന സഹമന്ത്രി.

15- മുഹമ്മദ് ഉബൈദ് അൽ-റാജി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News