ഒമിക്രോൺ നിയന്ത്രണം: ഡല്‍ഹി മെട്രോയിലും ബസ്സിലും അമ്പത് ശതമാനം യാത്രക്കാർ മാത്രം

  • 29/12/2021

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഒമിക്രോണും കോവിഡും ദിവസേന വർധിച്ചു വരികയാണ്.

ഈ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണത്തിനൊരുങ്ങുകയാണ് 
ഡല്‍ഹി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നൈറ്റ്‌ കർഫ്യൂവിനു പുറമെ 
ഡല്‍ഹി മെട്രോയില്‍ അമ്പത് ശതമാനം യാത്രകാര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നും നിന്നിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്.

പുതിയ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും മറ്റ് ബസ്സുകളിലും 50% യാത്രകാര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

സ്‌കൂളുകളും, കോളജുകളും, തിയേറ്റുകളും, ജിമ്മും അടക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News