​ഗൾഫിൽ ഏറ്റവും കുടുതൽ ജീവിത ചെലവുള്ള രാജ്യമായി കുവൈത്ത്

  • 29/12/2021

കുവൈത്ത് സിറ്റി: ​ഗൾഫിൽ ഏറ്റവും കുടുതൽ ജീവിത ചെലവുള്ള രാജ്യമായി കുവൈത്ത്. 2011-2020 വരെയുള്ള കണക്ക് പ്രകാരമാണ് കുവൈത്ത് ആദ്യ റാങ്കിൽ എത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ പണപ്പെരുപ്പം, ഉയർന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില സൂചികയിലാണ് കുവൈത്തിന് ആദ്യ സ്ഥാനമുള്ളത്. കൊവി‍ഡ് മഹാമാരിയുടെ അനന്തര ഫലമായി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇത് വർധിച്ചിട്ടുമുണ്ട്. 

അതേസമയം, ഉയർന്ന ജീവിതച്ചെലവ് ഉണ്ടായിരുന്നിട്ടും കുവൈത്തിലെ പണപ്പെരുപ്പ സൂചിക മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിനിമയ നിരക്ക് നയത്തിന്റെ വിജയമാണ് കുവൈത്തിന് തുണയായത്. ദിനാർ നിരവധി അന്താരാഷ്ട്ര കറൻസിയുമായി ലിങ്ക് ചെയ്യുന്നുണ്ട്. എന്നാൽ, ബാക്കിയുള്ള ഗൾഫ് രാജ്യങ്ങൾ അവരുടെ പ്രാദേശിക കറൻസി യുഎസ് ഡോളറുമായി മാത്രമാണ് ലിങ്ക് ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ശരാശരി 2.5 ശതമാനമാണ്. 1.7 ശതമാനം പണപ്പെരുപ്പ നിരക്കുള്ള സൗദിയാണ് രണ്ടാമതുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News