കുവൈത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; തയാറെടുപ്പുകൾ ആരംഭിച്ച് എമർജൻസി സംഘം

  • 29/12/2021

കുവൈത്ത് സിറ്റി: പുതുവർഷ അവധി ദിവസങ്ങളിൽ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് മന്ത്രാലയവും, റോഡ് അതോറിറ്റിയും ആവശ്യമായ തയറാെടുപ്പുകൾ നടത്തുന്നുണ്ട്. ശൈത്യകാലത്തിന്റെ ആരംഭം മുതൽ വിവിധ വിഭാ​ഗങ്ങളുമായുള്ള ഏകോപനത്തോടെ ഒരു എമർജൻസി പ്ലാനിന് രൂപം കൊടുത്തിരുന്നതായി അധികൃതർ പറഞ്ഞു. കഴിഞ്ഞയാഴ്ച മഴയുണ്ടായ സമയത്തെ ചില പ്രശ്നങ്ങൾ സമയബന്ധിതമായി തന്നെ പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. 

മെയിന്റനൻസ് എഞ്ചിനിയറിം​ഗ് വിഭാ​ഗവും അവരുടടെ പ്രവർത്തനങ്ങൾ കാര്യകക്ഷമായി പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ഗവർണറേറ്റിലെയും നിർണായകമായ നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്തിലുടനീളം എമർജൻസി ടീമുകളുടെ സാന്നിധ്യം ഉറപ്പാക്കും. റോഡ് അതോറിറ്റി മഴക്കാലത്തോട് അനുബന്ധിച്ച് അടുത്തിടെ എല്ലാ ടണൽ സ്റ്റേഷനുകളും പ്രവർത്തക്ഷമത പരിശോധിച്ച് വീണ്ടും ഉറപ്പ് വരുത്തിയിരുന്നു.

അതോടൊപ്പം കുവൈത്തിൽ ഭൂരിഭാഗം പ്രദേശങ്ങളും ഇന്നുമുതൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു, ഒറ്റപ്പെട്ട  മഴ ശനിയാഴ്ചവരെ തുടരും. മേഘാവൃതവുമായ കാലാവസ്ഥയും, മണിക്കൂറിൽ 08-40 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റും , മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 14 ഡിഗ്രിയും കുറഞ്ഞ താപനില 10 ഡിഗ്രിയുമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News