60 വർഷത്തിനിടെ കുവൈത്തിലുണ്ടായത് 39 സർക്കാരുകൾ

  • 29/12/2021

കുവൈത്ത് സിറ്റി: മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായി രാജിവെച്ച സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് ഏറുന്നത്  ആദ്യ സർക്കാർ നിലവിൽ വന്നതിന്‍റെ അറുപതാം വാര്‍ഷികത്തില്‍. അബ്ദുള്ള അല്‍ സാലിം അല്‍ സബയുടെ നേതൃത്വത്തിലാണ് 1962 ജനുവരി 17 ല്‍  കുവൈത്തിലെ ആദ്യ സർക്കാർ നിലവിൽ വന്നത്.  ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള കുവൈത്തിലെ പരമാധികാരം രാജ്യ ഭരണത്തിനാണ്. അമീരാണ് രാജ്യത്തിന്‍റെ തലവൻ.  മേഖലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രമാണ്.  മജ്ലിസ് അൽ-ഉമ്മ എന്നറിയപ്പെടുന്ന പാര്‍ലിമെന്റില്‍ അമ്പത് അംഗങ്ങളാണുള്ളത്. മന്ത്രി സഭയില്‍ പരമാവധി പതിനഞ്ച് മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താം. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂപീകരിക്കുന്ന നാലാമത്തെ സർക്കാരാണ് ഇത്. 2022 ജനുവരി നാലിന് ദേശീയ അസംബ്ലി ചേരുന്നതിന്  മുമ്പായി  39-ാമത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കു​ന്ന​തി​നാ​യി അ​മീ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ഡ​യ​ലോ​ഗി​ന്‍റെ ഭാഗമായാണ് നേരത്തെയുള്ള സര്‍ക്കാര്‍ രാജിവെച്ചത്. പുതിയ മന്ത്രിസഭയില്‍ നാല് പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തിയതും മന്ത്രിസഭയും പാര്‍ലിമെന്റും തമ്മില്‍ ബ​ന്ധം ന​ന്നാ​ക്കു​ന്ന​തിന്‍റെ ഭാഗമായാണ്. 

കഴിഞ്ഞ അറുപത് വർഷത്തിനിടെ എട്ട് പേരാണ്  പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയിട്ടുള്ളത്.1978 ഫെബ്രുവരി മുതൽ 2003 ജൂലൈ വരെയുള്ള കാലയളവില്‍ പതിനൊന്ന് സർക്കാരുകളാണ് അധികാരത്തിൽ വന്നത്. നാസർ അൽ മുഹമ്മദ് , ജാബർ അൽ മുബാക് എന്നിവർ ഏഴ്  വീതം മന്ത്രിസഭകള്‍ക്ക്   നേതൃത്വം നൽകിയപ്പോള്‍  ജാബർ അൽ മുബാറക്, ജാബർ അൽ അഹമ്മദ് എന്നിവർ അഞ്ച് മന്ത്രിസഭക്കും  സബാഹ് അൽ ഖാലിദ് നാല് സർക്കാരുകള്‍ക്കും നേതൃത്വം നല്‍കി. സബാഹ് അൽ സാലിം  3 കാബിനറ്റുകള്‍ക്ക്  നേതൃത്വം കൊടുത്തപ്പോൾ അബ്ദുള്ള അൽ സലീമും സബാഹ് അൽ അഹമ്മദും ഒരു തവണയാണ് സർക്കാരിനെ നയിച്ചത്.രാജ്യത്തുണ്ടായ സർക്കാരുകളുടെ ശരാശരി കാലാവധി ഒന്നര വർഷമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. . പതിനൊന്ന്  സർക്കാരുകൾ ഉണ്ടാക്കിയ ഷെയ്ഖ് സാദ് അൽ അബ്‍ദുള്ളയാണ് ഇക്കര്യത്തിൽ മുന്നിലുള്ളത്. ഷെയ്ഖ് ജാബർ അൽ അഹമ്മദിന്റെ കാലത്ത് സർക്കാരന്റെ കാലത്ത് സർക്കാരുകളുടെ ശരാശരി കാലാവധി രണ്ടര വർഷമായിരുന്നു. ഷെയ്ഖ് സാദ് അൽ അബ്‍ദുള്ളയുടെ സമയമായപ്പോഴേക്കും അത് രണ്ട് വർഷത്തിലേക്കെത്തി. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് സർക്കാരിന്റെ പ്രായം മൂന്ന് വർഷം ആയിരുന്നു. എന്നാൽ, ഷെയ്ഖ് നാസർ അൽ മുഹമ്മദിന്റെ സർക്കാരിന്റെ ശരാശരി കാലാവധി ആറ് മാസം മാത്രമായിരുന്നു. ഷെയ്ഖ് സബാഹ് അൽ ഖാലിദ് രൂപം കൊടുത്ത സർക്കാരുകളുടെ കാലാവധി ഏഴ് മാസവുമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News