പുതിയ മന്ത്രി സഭയ്ക്ക് അമീറിന്റെ അം​ഗീകാരം; ആരോ​ഗ്യ മന്ത്രിയായി ഡോ. ഖാലിദ് അൽ സൈദ്

  • 29/12/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ മന്ത്രി സഭയ്ക്ക് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അം​ഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിലുള്ള 15 അം​ഗ മന്ത്രിസഭയ്ക്കാണ് അമീർ അം​ഗീകാരം നൽകിയത്. ഡോ. ഖാലിദ് മഹൂസ് സുലൈമാൻ അൽ സൈദ് ആണ് ആരോ​ഗ്യ മന്ത്രി. പീഡിയാട്രിക്‌സിൽ കൺസൾട്ടന്റും കുവൈത്ത് സർവ്വകലാശാലയിലെ കോളജ് ഓഫ് മെഡിസിൻ ഫാക്കൽറ്റി അം​ഗവുമാണ് അദ്ദേഹം. ആരോ​ഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റിയിൽ 2020 മുതൽ അം​ഗമാണ്. 

1985ൽ കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിസിൻ ആന്റ് സർജറിയിൽ ബിരുദം നേടിയ അദ്ദേഹം 1989ൽ അമേരിക്കൻ ബോർഡ് ഓഫ് പീഡിയാട്രിക്‌സ് യൂണിവേഴ്‌സിറ്റി ഓഫ് മിയാമിയിൽ നിന്ന് സാംക്രമിക രോഗങ്ങളിൽ ഫെലോഷിപ്പും 1992ൽ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ നിന്ന് റുമാറ്റോളജിയിൽ ഫെലോഷിപ്പും സ്വന്തമാക്കി. കോളേജ് ഓഫ് മെഡിസിനിൽ പീഡിയാട്രിക് വിഭാഗം തലവൻ അടക്കമുള്ള ഉന്നത സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു. റുമാറ്റിക് ഫീവറിനുള്ള അമേരിക്കൻ ഹാർട്ട് അസോസിയേഷന്റേതടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News