പ്രവാസികൾക്ക് ഏറ്റവും മോശം രാജ്യമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് കുവൈത്ത്

  • 29/12/2021

കുവൈത്ത് സിറ്റി: കുവൈത്തിലും ജപ്പാനിലും ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നുള്ള യൂറോ ന്യൂസ്  റിപ്പോർട്ടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കുവൈത്ത്. രാജ്യത്ത് ദീർഘനേരം ജോലി ചെയ്യുന്ന പ്രവാസികളെ കുറിച്ചും ജോലിയിലും ജീവിതത്തിലും സന്തുലിതാവസ്ഥ പ്രതീക്ഷിക്കുന്നവർ കുവൈത്തിലും ജപ്പാനിലും ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 2021ലെ പ്രവാസികൾക്കായുള്ള മികച്ചതും മോശമായതുമായ സ്ഥലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ 59 രാജ്യങ്ങളെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

എട്ട് വർഷത്തിനിടെ ഏഴാം തവണയും എക്സ്പാറ്റ് ഇൻസൈഡർ സർവ്വേയിൽ കുവൈത്ത് ഏറ്റവും അവസാന സ്ഥാനത്താണുള്ളത്. ജീവിത നിലവാര സൂചികയിലും കുവൈത്ത് 59-ാം സ്ഥാനത്താണ്. ഈസ് ഓഫ് സെറ്റിലിം​ഗ് ഇൻ ഇൻഡക്സിൽ പ്രവാസികൾക്ക് ഏറ്റവും മോശം ലക്ഷ്യസ്ഥാനം കൂടിയാണ് കുവൈത്ത്. വർക്കിം​ഗ് എബ്രോഡ് ഇൻഡക്സ് ഉൾപ്പെടെ റിപ്പോർട്ടിലെ മറ്റ് വിഭാ​ഗങ്ങളിലും കുവൈത്തിന് ഏറ്റവും മോശം റാങ്കിം​ഗ് ആണ് ലഭിച്ചിട്ടുള്ളത്.

Related News