ഒമിക്രോണ്‍: നരേന്ദ്ര മോദിയുടെ യു.എ.ഇ, കുവൈറ്റ് സന്ദര്‍ശനം മാറ്റിവച്ചു

  • 29/12/2021

ന്യൂഡല്‍ഹി: ലോകമെമ്പാടും ഒമിക്രോണ്‍ വ്യാപിക്കുകയാണ്. ഡല്‍ഹിയിലും ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ, കുവൈറ്റ് സന്ദര്‍ശനം വാറ്റിവച്ചു.

ജനുവരി ആറിനാണ് പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കാനിരുന്നത്. 2022ലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്.

 ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്രബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് തന്ത്രപ്രധാനമായ യു.എ.ഇ, കുവൈറ്റ് സന്ദര്‍ശനം പ്രധാനമന്ത്രി നടത്താനിരുന്നത്. ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനവും മാറ്റി.

യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കുന്നതിനായി 2019 ഓഗസ്റ്റില്‍ അദ്ദേഹം ഗള്‍ഫില്‍ എത്തിയിരുന്നു.

ഡല്‍ഹിയില്‍ 238 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. 73 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇതിനോടകം സർക്കാർ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related News