കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ ആറ് ജഡ്ജിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തൽ

  • 29/12/2021

കുവൈത്ത് സിറ്റി: കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആറ് ജഡ്ജിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തൽ. കുറ്റം ചെയ്തതായി കണ്ടെത്തിയതോടെ ഇവർക്ക് ഏഴ് മുതൽ 15 വർഷം വരെ കഠിന തടവിന് ക്രമിനൽ കോടി ശിക്ഷിച്ചു. കൗൺസിലർ നൈഫ് അൽ ​ദഹൗം ആണ് വിധി പ്രസ്താവിച്ചത്. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ പ്രവാസി കേസിൽ ഇവരുടെ പങ്കാളിത്തം വ്യക്തമാകുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ തുക തിരികെ നൽകുകയും വേണം. 

കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നിവ സംബന്ധിച്ച ഒരു ഇറാനിയന്റെ കേസിലാണ് ഇപ്പോൾ നടപടി വന്നിട്ടുള്ളത്. അതേ കേസിൽ, കുറ്റവാളികളെന്ന് കണ്ടെത്തിയ ഒരു അഭിഭാഷകനെ 10 വർഷം തടവിനും, ഒരു വനിതാ അഭിഭാഷകയെ ഏഴ് വർഷവും, നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാർക്ക് നാല് മുതൽ 15 വർഷം വരെ തടവിനും ശിക്ഷിച്ചിരുന്നു. കൂടാതെ തുക തിരികെ നൽകാൻ ബാധ്യസ്ഥരുമാക്കുകയും ചെയ്തിരുന്നു. 
ഇറാനിയൻ പ്രവാസിയെയും രണ്ട് വ്യാപാരികളെയും 10 വർഷം തടവിനാണ് ശി​ക്ഷിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News