മുംബൈയില്‍ ബാങ്കില്‍ മോഷണം; ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു

  • 30/12/2021

മുംബൈ: മുംബൈയില്‍ ബാങ്ക് കൊള്ളയടിക്കാനെത്തിയ സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. അക്രമികളുടെ വെടിയേറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദഹിസര്‍ ബ്രാഞ്ചിലെ ജീവനക്കാരനാണ് മരിച്ചത്.

ഇന്നലെ രണ്ടു മോഷ്ടാക്കളാണ് ബാങ്കില്‍ അതിക്രമിച്ചെത്തിയത്. തുടര്‍ന്ന് ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് ഇവര്‍ പണവും മറ്റും കവര്‍ന്നത്.

പ്രതികളെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. മുഖംമൂടി ധിരിച്ച രണ്ട് പേര്‍ ബാങ്കിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയും ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേല്‍ക്കുകയും ബാങ്ക് ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറിയില്‍ പതിഞ്ഞിരുന്നു. മോഷണത്തിന് ശേഷം പ്രതികള്‍ ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

Related News