കുവൈത്തിൽ 60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് വിഷയത്തിൽ ഉടൻ പരിഹാരമെന്ന് മന്ത്രി

  • 30/12/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയം ഉടൻ പരിഹരിക്കുമെന്ന് പുതിയ സർക്കാരിലെ വാണിജ്യ മന്ത്രി ഫഹദ് അൽ ഷാരിയാൻ. ഇക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം എടുക്കും. ഈ വിഷയം ഇങ്ങനെ പരിഹരിക്കപ്പെടാതെ നിൽക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ സാഹചര്യം മാറണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, മന്ത്രാലയത്തിലെ പ്ലേസ്മെൻ്റ് പൊസിഷനുകളുടെ കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രാലയത്തിലെത്തി കാര്യങ്ങളിൽ ഇടപ്പെടുന്നതിന് മുമ്പ് ഇക്കാര്യത്തിൽ പറ്റുമെന്നോ ഇല്ലെന്നോ പറയാനാവില്ല. എന്നാൽ, മന്ത്രാലയത്തിലെ ജീവനക്കാർക്ക് ഇതിൽ കൃത്യമായ വിവരങ്ങൾ ഉണ്ടാകുമെന്നും അവർക്ക് പറയാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News