ലൈസൻസ് ഓൺലൈനായി പുതുക്കിയാലും കിയോസ്ക്കുകളിൽ ലഭിക്കുമെന്ന് ഉറപ്പില്ല

  • 30/12/2021

കുവൈത്ത് സിറ്റി: തടസങ്ങൾ നീങ്ങിയതോടെ പ്രവാസികൾക്ക് ഓൺലൈൻ ആയി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. എന്നാൽ, ഓൺലൈനായി ലൈസൻസ് പുതുക്കിയാലും വിവിധ കൊമേഴ്ഷ്യൽ കോംപ്ലക്സുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമേറ്റഡ് ഡിവൈസുകളിലൂടെ ലൈസൻസ് പ്രിൻ്റ് ചെയ്തെടുക്കാൻ സാധിക്കുമെന്ന് ഉറപ്പില്ലെന്ന് അധികൃതർ പറഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്തവർക്കാണ് ഇത്തരത്തിലുള്ള കിയോസ്ക്കുകളിലൂടെ ലൈസൻസ് പ്രിൻ്റ് ചെയ്യാൻ സാധിക്കാതെ വരുന്നത്.

ട്രാഫിക്ക് വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ പാലിക്കാത്ത ചില പ്രവാസികൾ ഫീസും അടച്ച് ഓൺലൈൻ ആയി ലൈസൻസ് പുതുക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു. എന്നാൽ ഓട്ടോമേറ്റഡ് ഡിവൈസ് വഴി ലൈസൻസ് പ്രിൻ്റ് ചെയ്തെടുക്കാൻ സാധിക്കാതെ വന്നതോടെ പ്രതിസന്ധിയിൽ ആവുകയും ചെയ്തു. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പഴയ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെടുമെന്നും ഇത് വ്യക്തമാക്കി സന്ദേശം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News