കുവൈത്തിൽ 98.8 ശതമാനം പേരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവവർ

  • 30/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം 4.26 മില്യണിലെത്തിയതായി ഔദ്യോഗിക കണക്കുകൾ. 2020 ൽ ഇത് 4.25 മില്യണായിരുന്നു. 0.8 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 98.8 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്‌.

രാജ്യത്തെ പൗരന്മാരും പ്രവാസികളും ഇൻ്റർനെറ്റ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ വലിയ താത്പര്യം കാണിക്കുന്നുണ്ട്. കൊവിഡ് മഹാമാരിയോട് ബന്ധപ്പെട്ട്  കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സോഷ്യൽ മീഡിയ ഉപയോഗം വർധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. പൂർണ, ഭാഗിക ലോക്ക് ഡൗൺ സമയങ്ങളിൽ നേരം പോക്കിനായും വിനോദത്തിനായും നിരവധിയാളുകൾ സോഷ്യൽ മീഡിയയിലേക്കെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News