കുവൈത്തിൽ മയക്കുമരുന്നും വെടിയുണ്ടകളുമായി പ്രവാസി പിടിയിൽ

  • 30/12/2021

കുവൈത്ത് സിറ്റി: വിവിധ തരം മയക്കുമരുന്നുകളുമായി ഒരു അനധ കൃത താമസക്കാരൻ ക്രിമിനൽ സെക്യൂരിട്ടി വിഭാഗത്തിൻ്റെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനൊപ്പം കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ കൈവശം വച്ചതെന്ന് ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. നിയമപരമായ നടപടികൾ പൂർത്തീകരിച്ച് നടത്തിയ പരിശോധനയിൽ 10 കിലോ ഹാഷിഷ്, ലാറിക്ക, ഷാബു തുടങ്ങിയ മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.

ഇതു കൂടാതെ ഇയാളിൽ നിന്ന് വെടിയുണ്ടകളും 18,525 കുവൈത്തി ദിനാർ പണമായും പിടിച്ചെടുത്തിട്ടുണ്ട്. നാർക്കോട്ടിക്സ് കൺട്രോൾ  ജനറൽ  വിഭാഗത്തിലേക്ക് പ്രതിയെയും പിടിച്ചെടുന്ന വസ്തുക്കളും കൈമാറിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെയും യുവ സമൂഹത്തെയും സംരക്ഷിക്കുന്നതിനായി സുരക്ഷ ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News